കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കും
സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി 25,000 പോലീസുകാരെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജനങ്ങള്‍ കൂട്ടം ചേരുന്ന മാളുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണം ശക്തമാക്കും. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കും. രാത്രി 10 ന് ശേഷമുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ രാത്രിയില്‍ സഞ്ചാരം പാടുള്ളൂ. ജനങ്ങള്‍ ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇവര്‍ പോലീസിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കണം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ ഹാളുകള്‍ക്ക് പകരം തുറസായ സ്ഥലങ്ങളില്‍ ശാരീരിക അകലം പാലിച്ച് വിവാഹ പരിപാടികള്‍ നടത്തണം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഉണ്ടായിരുന്നു. അവര്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നു. ഈ സമിതികളെ പുനരുജ്ജീവിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി പ്രത്യേക ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഗുഡ്
ReplyDelete