രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിൽ: സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികൾ

Web Desk
രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിൽ: സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികൾ

72 - മത് റിപ്പബ്ലിക് ദിനാഘോഷം പാലക്കാട്‌ കോട്ടമൈതാനത്ത് നടന്നു.
 മന്ത്രി കെ കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എന്നിവർ പങ്കെടുത്തു

കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ദേശിയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറം എംഎസ്‌പി മൈദാനത്ത് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ഉന്നത വിദ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ഇ പി ജയരാജൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു റിപ്പബ്ലിക് പരേഡ് ഇല്ലാതെ ആയിരുന്നു ഈ വർഷത്തെ ആഘോഷ ചടങ്ങുകൾ നടന്നത്. പരിപാടിയിൽ ജില്ലാ കലക്ടർ ടി.വി സുഭാഷ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ,ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഏകാധിപത്യത്തിലെക്ക് നാടിനെ നയിക്കാനുള്ള ഗൂഡ നീക്കം നടക്കുന്നതായി മന്ത്രി ഇ പി.ജയരാജൻ പറഞ്ഞു..കാർഷിക നയം നടപ്പാക്കുന്നത് ശരിയല്ല .സർക്കാർ തുടങ്ങിയ വികസന പ്രവർത്തികളെല്ലാം പൂർത്തിയാകിയതായി മന്ത്രി ഇ പി.ജയരാജൻ പറഞ്ഞു.

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പതാക ഉയർത്തി. . ഇന്ന് ഭരണഘടനാ സ്ഥാപനങ്ങളുടെ നിർമ്മിതി പോലും മതവിധി പ്രകാരമായി മാറുന്നതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന കാലമാണൈന്നും ഫെഡറൽ തത്വത്തിൻ്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു. കർഷക സമരം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

തൃശൂർ ജില്ലയിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ കൃഷിമന്ത്രി വി എസ് സുനിൽകുമാർ പതാക ഉയർത്തി. കൊവിഡ് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ മാർച്ച് പാസ്റ്റ് , സംഘടിപ്പിച്ചില്ല. കുട്ടികളെയും എൻ സി സി കേഡറ്റുകളെയും പങ്കെടുപ്പിക്കാതെയാണ് പരിപാടി നടന്നത്.

എറണാകുളത്ത് 
വര്‍ണാഭമായ പരിപാടികളോടെ കാക്കനാട് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പതാക ഉയർത്തി. തുടർന്ന് പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. 
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിരുന്നു. മാർച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നില്ല.

Comments

Popular posts from this blog

പാമ്പ് പിടിച്ചു

ശമ്പള കുടിശിക: സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കും