Posts

Showing posts from February, 2021

പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം

Image
പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം നിയമന നിരോധനത്തിലും പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പ്രതിഷേധിച്ച് പാലക്കാട് പിഎസ്. സി ഓഫീസിലേക്ക് കെ. എസ്. യു നടത്തിയ മാർച്ചിൽ സംഘർഷം. കെഎസ്‌യു പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പിഎസ്‌സി ഓഫീസിലേക്ക് ചാടിക്കടന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയും, സെക്രട്ടറി അജാസ്, നിഖിൽ കണ്ണാടി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു ഭാരവാഹികളായ പി. ടി അജ്മൽ, ആദർശ് മുക്കട, നഗരസഭാഗം പി. എസ് വിബിൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി

ഇന്ധന വിലയിൽ തുടർച്ചയായ വർധന

Image
  ഇന്ധന വിലയിൽ തുടർച്ചയായ വർധന  തുടര്‍ച്ചയായ ആറാം ദിനവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും ഡീസലിന് 84 രൂപ 50 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 88 രൂപ 60 പൈസയും ഡീസലിന് 83രൂപ 15 പൈസയുമാണ്  ഇന്നത്തെ നിരക്ക്. കഴിഞ്ഞദിവസം കേരളത്തില്‍ പെട്രോള്‍ വില ആദ്യമായി 90 രൂപ കടന്നിരുന്നു.

പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു

Image
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു Web Desk മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്സഭയില്‍ എത്തിയത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയതെന്ന് വാർത്താക്കുറിപ്പിൽ മുസ്ലിം ലീഗ് നേതൃത്വം വിശദീകരിച്ചു. നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്‍റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ ലീ​ഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ കുഞ്ഞാലിക്കുട്ടി ലോകസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ്