പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ചു
Web Desk
മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്സഭയില്‍ എത്തിയത്. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവർക്കൊപ്പം ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നൽകിയത്. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാൻ നിർദ്ദേശം നൽകിയതെന്ന് വാർത്താക്കുറിപ്പിൽ മുസ്ലിം ലീഗ് നേതൃത്വം വിശദീകരിച്ചു.
നിയമസഭാംഗം ആയിരിക്കെ 2017-ല്‍ ഇ.അഹമ്മദിന്‍റെ വിയോഗത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ കുഞ്ഞാലിക്കുട്ടി ലോകസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments
Post a Comment