പാമ്പ് പിടിച്ചു
പെരുമ്പാവൂർ ഗേൾസ് LP സ്കൂളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കുമായി കേരള ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സും, പ്രദർശനവും നടത്തി. സ്കൂൾ PTA യുടെ നേതൃത്വത്തിലായിരുന്നു പരിപാടി. തീപിടുത്തം മൂലം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, അത് എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഫയർ സ്റ്റേഷൻ ഓഫീർ MK സുബ്രമണ്യൻ ക്ലാസ്സിൽ വിശദീകരിച്ചു ഒരാൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അപകടത്തിൽപ്പെടുകയോ,, ബോധരഹിതനായി വീഴുകയോ ചെയ്താതാൽ അടിയന്തിരമായി കൊടുക്കേണ്ട പ്രാധമിക ശിശ്രൂഷയായ CPR എങ്ങനെ നൽകാം എന്നതിനെപ്പറ്റിയും ഫയർമാൻ MK മണികണ്ഠനും ക്ലാസ്സ് എടുത്തു. അടുക്കളയിലെ ഗ്യാസ് കുറ്റിയിൽ നിന്നും ഗ്യാസ് ചോർന്ന് തീപിടിച്ചാൽ എങ്ങനെ പേടി കൂടാതെ തീയണക്കാം എന്നും, അതുമല്ലെങ്കിൽ സുരക്ഷിതമായി ഗ്യാസ് കുറ്റി പുറത്തെത്തിച്ച് അപകടം ഒഴിവാക്കാം എന്നതിനെപ്പറ്റിയും രക്ഷിതാക്കൾക്കും ബോധവത്ക്കരണം നൽകി. സ്കൂൾ PTA പ്രസിഡൻ്റ് PK സനൂപ്, വാർഡ് കൗൺസിലർ PS അഭിലാഷ്, SMC ചെയർമാൻ K K സുമേഷ്, MPTA ചെയർപേഴ്സൺ ജസീല ഷയാസ്, മുൻ SMC ചെയർമാൻ ഫരീദ്യൂദീൻ, HM സിജോ K കുര്യാക്കോസ്, PTA കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ കുട്ടികൾ തുടങ്ങിയവർ പങ്ക