Posts

Showing posts from January, 2021

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് ഇന്ന് തുടക്കം

Image
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് ഇന്ന് തുടക്കം News Desk  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെ ‘ഐശ്വര്യ കേരള യാത്ര’യ്ക്ക് ഇന്ന് കാസര്‍കോട് മഞ്ചേശ്വരത്ത് തുടക്കമാവും. ‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്‍റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്‍റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

Image
𝐍𝐞𝐰𝐬 𝐃𝐞𝐬𝐤 ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം. കൊവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിന്  കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിൻറെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ വീണ്ടും ആശങ്ക ഉയർത്തി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. ലോക്ക് ഡൗണ്‍. ക്വാറൈൻറൈൻ, റിവേഴ്സ് ക്വാറന്‍റൈൻ, മാസ്ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിൻറെ ഭാഗമായി. മെയ് മൂതൽ ഇളവുകൾ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തിൽ സ്ഥിതി കൈവിട്ടുപോയില്ല. കൊവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചു. പക്ഷെ ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തിൽ ആശങ്കയൊഴിയുന്നില്ല. നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കും

Image
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി 25,000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യിട്ടുള്ളത്. ജ​ന​ങ്ങ​ള്‍ കൂ​ട്ടം ചേ​രു​ന്ന മാ​ളു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, ബ​സ് സ്റ്റോ​പ്പു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷനു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. മാ​സ്‌​കും സാ​മൂ​ഹ്യ അ​ക​ല​വും ഉ​റ​പ്പാ​ക്കും. രാ​ത്രി 10 ന് ​ശേ​ഷമുള്ള യാ​ത്ര ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മേ രാ​ത്രി​യി​ല്‍ സ​ഞ്ചാ​രം പാ​ടു​ള്ളൂ. ജ​ന​ങ്ങ​ള്‍ ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ സെ​ക്ട​ര്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യ​മി​ക്കും. ഇ​വ​ര്‍ പോ​ലീ​സി​നൊ​പ്പം സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്ക​ണം. വി​വാ​ഹം ഉ​

പൂര പ്രേമികളുടെ പ്രിയപ്പെട്ട മംഗലാംകുന്ന് കർണ്ണന്‍ ചരിഞ്ഞു

Image
പൂര പ്രേമികളുടെ പ്രിയപ്പെട്ട മംഗലാംകുന്ന് കർണ്ണന്‍ ചരിഞ്ഞു ചെർപ്പുളശ്ശേരി ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണ്ണൻ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കും വരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപാണ് കർണന്റെ പ്രത്യേകത. കൂടുതൽ ഉയരമുള്ള ആനകൾ കൂട്ടാനകളായെത്തുമ്പോൾപ്പോലും ഈ 'നിലവു'കൊണ്ടാണ് കർണൻ ശ്രദ്ധേയനാവുന്നത്. ഉടൽനീളം കൊണ്ടും കർണനെ എളുപ്പം തിരിച്ചറിയാനാവും. എഴുന്നള്ളത്തിൽ നിരന്നുനിൽക്കുന്ന മറ്റാനകളേക്കാൾ കർണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കർണൻറേത്. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കർണൻ. വടക്കൻ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിയായിട്ടുണ്ട്.  ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 91 ൽ വാര

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

Image
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ: വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും  രണ്ട് ദിവത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി  ഇന്ന് കേരളത്തിൽ എത്തും. 11 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ യുഡിഎഫ് നേതാക്കൾ ചേർന്ന് സ്വീകരിക്കും. ഇന്ന് മലപ്പുറം ജില്ലയിൽ വണ്ടൂർ, നിലമ്പൂർ, ഏറനാട്, തിരുവമ്പാടി യുഡിഎഫ് കൺവെൻഷനുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ വയനാട്ടിലെ വിവിധ പരിപാടികളിലും സംബന്ധിക്കും.

ഡൽഹിയിലെ കർഷക സമരത്തിനിടെ കർഷകർക്ക് നേരെ പോലീസ് അതിക്രമം; ഷാഫി പറമ്പിൽ എം എൽ എ യുടെ നേതൃത്വത്തിൽ പാലക്കാട് ട്രെയിൻ തടഞ്ഞു

Image
ഡൽഹിയിലെ കർഷക സമരത്തിനിടെ കർഷകർക്ക് നേരെ പോലീസ് അതിക്രമം; ഷാഫി പറമ്പിൽ എം എൽ എ യുടെ നേതൃത്വത്തിൽ പാലക്കാട് ട്രെയിൻ തടഞ്ഞു ഡൽഹിയിലെ കർഷക സമരത്തിനിടെ കർഷകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ സമരത്തിന് നേതൃത്വം നൽകി. ഒലവക്കോട് നിന്നും ചെന്നൈയിലേക്ക് പോകുന്ന പാലക്കാട് എക്സ്പ്രസ് ട്രെയിൻ ആണ് തടഞ്ഞത്. 20 മിനിറ്റിലധികം ട്രെയിൻ തടഞ്ഞിട്ട പ്രവർത്തകരെ ടൗൺ നോർത്ത് പോലീസും, റെയിൽവേ പോലീസും ചേർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ. എസ് ജയഘോഷ്‌, അരുൺ ശങ്കർ, സതീഷ് എന്നിവർ സമരത്തിൽ പങ്കെടുത്തു

കർഷക സമരത്തിന് ഐക്യദാർഢ്യം, പാലക്കാട് ജില്ലയിൽ സൈക്കിൾ റാലി ഷാഫി പറമ്പിൽ എം എൽ എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

Image
കർഷക സമരത്തിന് ഐക്യദാർഢ്യം, പാലക്കാട് ജില്ലയിൽ സൈക്കിൾ റാലി ഷാഫി പറമ്പിൽ എം എൽ എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു പാലക്കാട്‌ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎയുടെ  നേതൃത്വത്തിൽ സോളിഡാരിറ്റി ഓൺ പെടൽസ് എന്ന പേരിൽ സൈക്കിൾ റാലി നടത്തി. പ്രണവ് ആലത്തൂർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട് കോട്ടയുട പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിദ്യാർത്ഥികളുടെ ഉൾപ്പെടെ വിവിധ  മേഖലയിലുള്ള യുവാക്കൾ റാലിയിൽ പങ്കെടുത്തു

രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിൽ: സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികൾ

Image
Web Desk രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തിൽ: സംസ്ഥാനത്തും വിപുലമായ ആഘോഷ  പരിപാടികൾ 72 - മത് റിപ്പബ്ലിക് ദിനാഘോഷം പാലക്കാട്‌ കോട്ടമൈതാനത്ത് നടന്നു.  മന്ത്രി കെ കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എന്നിവർ പങ്കെടുത്തു കാസർഗോഡ് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിൽ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ദേശിയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. മലപ്പുറം എംഎസ്‌പി മൈദാനത്ത് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ഉന്നത വിദ്യാസ വകുപ്പ് മന്ത്രി കെടി ജലീൽ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ദേശിയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ഇ പി ജയരാജൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു റിപ്പബ്ലിക് പരേഡ് ഇല്ലാതെ ആയിരുന്നു ഈ വർഷത്തെ ആഘോഷ ചടങ്ങുകൾ നടന്

പത്മ പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും എസ്.പി. ബിക്ക് പത്മവിഭൂഷണും

Image
Web Desk ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ് പ്രഖ്യാപിച്ചു. മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്.  കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വൻ, മുൻ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവർക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പള കുടിശിക: സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

Image
തിരുവനന്തപുരം  ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നു. ഇന്ന് ഡോക്ടർമാർ  പ്രതിഷേധദിനം ആചരിക്കും. വെള്ളിയാഴ്ച ഒ.പി, മുൻകൂട്ടി നിശ്ചിച്ചിട്ടുള്ള ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും. അധ്യാപനം , മെഡിക്കല്‍ ബോര്‍ഡ് , വിഐപി ഡ്യൂട്ടി , പേവാര്‍ഡ് അഡ്മിഷൻ എന്നിവ അനിശ്ചിതകാലത്തേക്കും ബഹിഷ്കരിക്കും. അടുത്ത മാസം ഒൻപതാം തീയതി മുതൽ എല്ലാ ഡ്യൂട്ടികളും നിര്‍ത്തിവച്ചുകൊണ്ട് അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നൽകിയിട്ടില്ല. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊവിഡ് മുന്നണിപ്പോരാളികളായ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അലവൻസ് പരിഷ്കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും സംഘടനകൾ പറയുന്നു

വയനാട് കാട്ടാനയുടെ ചവിട്ടേറ്റ് യുവതിയുടെ മരണം : റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ നിർദേശം

Image
Web Desk വയനാട് മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോർട്ട് അടച്ചുപൂട്ടാൻ കളക്ടറുടെ  നിർദേശം. സുരക്ഷാ പ്രശ്നങ്ങളുള്ള മറ്റ് റിസോർട്ടുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.  മേപ്പാടിയിലെ റിസോർട്ടിലെ ടെന്‍റില്‍ തങ്ങിയ കണ്ണൂർ സ്വദേശി ഷഹാന (26)യാണ് ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. റിസോർട്ടിലെ ടെന്‍റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.

ജയസൂര്യ നായകനാകുന്ന "വെള്ളം" നാളെ മുതൽ തിയറ്ററുകളിൽ

Image
Movie Desk കോവിഡ് കാലത്ത് തിയേറ്ററുകൾ അടച്ചു പൂട്ടിയതോടെ തിയേറ്റർ ആരവങ്ങളും സിനിമാകാഴ്ചകളുമെല്ലാം സിനിമാപ്രേമികളുടെ നഷ്ടസ്വപ്നങ്ങളായി മാറുകയായിരുന്നു. പത്തു മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സജീവമായി തുടങ്ങുന്ന തിയേറ്ററിലേക്ക് നാളെ ആദ്യമായൊരു മലയാളചിത്രം റിലീസിന് എത്തുകയാണ്, ജയസൂര്യ നായകനാവുന്ന ‘വെള്ളം’. നീണ്ട 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് ഒരു മലയാള സിനിമ റിലീസിനെത്തുമ്പോൾ പ്രതീക്ഷകൾക്ക് ഒപ്പം ആശങ്കയും സിനിമാപ്രവർത്തകർ നേരിടുന്നുണ്ട്. കോവിഡ് കാലത്ത് എങ്ങനെയാണ് സിനിമകൾ സ്വീകരിക്കപ്പെടുക, എത്രത്തോളം ആളുകൾ തിയേറ്ററുകളിലെത്തും തുടങ്ങിയ ആശങ്കകളും സിനിമാലോകം പങ്കുവയ്ക്കുന്നുണ്ട്.  ക്യാപ്റ്റന് ശേഷം പ്രദേശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം. ഏറെ നാളുകൾക്കു ശേഷം മലയാള സിനിമ തിയേറ്റർ എത്തുമ്പോൾ പ്രേക്ഷകരും വലിയ പ്രതീക്ഷയിൽ ആണ്

സ്പീക്കര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

Image
Web Desk സ്വര്‍ണ്ണക്കള്ളക്കടത്ത്, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്മാറാതെ നിന്ന പ്രതിഷേധക്കാർക്കെതിരെ പൊലീസ് രണ്ടാം റൗണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ സ്പീക്കറുടെ കോലം കത്തിച്ചു. സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജി വെച്ച് നിയമസഭയുടെ  അന്തസ് കാക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാർച്ച് നടത്തിയത്.   യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് സുധീർഷായുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂർ ഉദ്‌ഘാടനം ചെയ്തു.

വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ പാലക്കാട്‌ ബിഷപ്പിൻ്റെ ശുപാർശ

Image
Web Desk പാലക്കാട്‌ : വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ ബിഷപ്പിൻ്റെ ശുപാർശ. മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ ബിഷപ്പിൻ്റെ കത്ത്. കഞ്ചിക്കോട് വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്താണ്  കാനം രാജേന്ദ്രന് കത്ത് നൽകിയത് ഐസക്കിനെ സ്ഥാനാർത്ഥിയാക്കിയാൽ സഭ പിന്തുണയ്ക്കുമെന്നും ബിഷപ്

ഡോളർ കടത്ത് കേസ്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് അനുമതി

Image
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർ പട്ടിക ഇന്ന്

Image
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധികരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്‍റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിക്കും. കൊവിഡ് രോഗികളുടെ തപാൽ വോട്ടിനായുള്ള പ്രത്യേക മാനദണ്ഡം സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം. അടുത്ത മാസം ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. അടുത്ത മാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും എന്നാണ് വിവരം. ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് തെരഞ്ഞടുപ്പ് നടന്നേക്കും.

പാലക്കാട് ജില്ലാ കലക്ടറായി ജോഷി മൃണ്‍മയി ശശാങ്ക് ചുമതലയേറ്റു

Image
പാലക്കാട് ജില്ലാ കലക്ടർ ആയി ജോഷി മൃൺമയി ശശാങ്ക് ചുമതലയേറ്റു. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ലേബര്‍ കമ്മീഷണറായി നിയമിതനാകുന്ന സാഹചര്യ'ത്തിൽ അദ്ദേഹം ചുമതല കൈമാറി. ജില്ലാ കലക്ടറുടെ ചേംബറിൽ വിവിധ വകുപ്പുകളുടെ മേധാവി പൂച്ചെണ്ടുകൾ നൽകി പുതിയ കലക്ടറെ സ്വീകരിച്ചു.